Saturday, March 11, 2017

തമിൾ റോക്കേഴ്സിനെ വെല്ലുവിളിച്ചുകൊണ്ട് കട്ടപ്പനയിലെ റിത്വിക് റോഷൻ


തമിൾ റോക്കേഴ്സ് ഉൾപെടെയുള്ള വ്യാജസിനിമ സൈറ്റുകളെ വെല്വിളിച്ചുകൊണ്ട് കട്ടപ്പനയിലെ റിത്വിക് റോഷൻ.
ചിത്രം റിലീസ് ചെയ്ത് 105 ദിവസങ്ങളോളം കഴിഞ്ഞിട്ടും ചിത്രതിൻ്റെ വ്യാജനിറങ്ങാത്തത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരക്കുകയാണ്.
ചിത്രത്തിൻ്റെ ശില്പികൾ  പോലും അത്ഭുതപ്പെടിരക്കുകയാണ്.
ചിത്രത്തിൻ്റെ റിലീസിംങ് മുതൽ കട്ടപ്പനയിലെ അണിയറ പ്രവർത്തകർ വെച്ചു പുലർത്തിയ ശ്രദ്ധയും കരുതലുമാണ് വ്യാജനിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്.
"ജോമോനും" "ഫുക്റിയും" "മുന്തിരിവള്ളിയും"  മൊബൈലിൽ കണ്ട മലയാളി "കട്ടപ്പന" ക്ക് വേണ്ടി ഓട്ടം തുടങ്ങിയിട്ട് മാസം കുറേയായി.
തുടർച്ചയായി മാറ്റിവെക്കുന്ന DVD റിലീസിംങ്ങും തിരുവനന്തപുരത്തെ കേരള പോലീസ് സൈബർ ഡോമിൻ്റ സ്പെഷ്യൽ മോണിറ്ററിംങ്ങും കൂടിയായപ്പോൾ ഈ പടവും മോബൈലിൽ കണ്ടു കളയാം എന്നുള്ള മലയാളീടെ സ്വപ്നം വിഫലമായി എന്നു വേണം പറയാൻ.
വാട്സാപ്പിലു ടെലഗ്രാമിലും ഫേസ്ബുക്കിലുമൊക്ക "കട്ടപ്പന കിട്ടിയോ" എന്ന ചോദ്യം കേൾകാത്ത ദിവസങ്ങളില്ല.
എന്തായാലും ജനഹൃദയങ്ങൾ കീഴടക്കി "കട്ടപ്പനയില റിത്വിക് റോഷൻ" മുന്നേറുകയാണ്.

0 comments:

Post a Comment