Saturday, March 25, 2017

SSSLC കണക്ക് പരീക്ഷ റദ്ധ് ചെയ്തു.

SSLC കണക്ക് പരീക്ഷ റദ്ധ് ചെയ്തു.ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് നടപടി.മാർച്ച് 30 നു വിദ്യാർത്ഥികൾ ഒരുവട്ടം കൂടി പരീക്ഷ എഴുതണം.
ചോദ്യ പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ഒരു സ്വകാര്യ സ്ഥാപനത്തിനു വേണ്ടി ചോദ്യങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു ആരോപണമുയർന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ സ്വകാര്യ ട്യൂഷൻ സെൻ്റിൽ ക്ളാസെടുക്കാറുണ്ടെന്നും അവർക്കു വേണ്ടി 13 ചോദ്യങ്ങൾ ചോർത്തി നൽകിയെന്നും തെളിഞ്ഞു.
തുടർന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര യോഗം വിളിച്ചു.
പരീക്ഷ വീണ്ടും നടത്താൻ തീരുമാനമെടുത്തു.
ഇത്തവണത്തെ കണക്ക പരീക്ഷ പൊതുവേ പ്രയാസമേറിയതായിരുന്നു എന്നാണ് വിദ്യാർത്ഥികളിലേറെയും വിലയിരുത്തിയിരുന്നത.

Wednesday, March 22, 2017

വമ്പൻ റിലീസുമായി ഹണി ബീ 2 സെലിബ്രേഷൻസ് ഇന്നെത്തുന്നു

200 ഓളം സ്ക്രീനുകളിൽ വമ്പൻ റിലീസുമായി ഹണിബീ 2 ഇന്നെത്തുന്നു.
2013 ൽ റിലീസ് ചെയ്ത ഹണിബീരുടെ രണ്ടാം ഭാഗമാണ് ഹണിബീ 2 ഹെലിബ്രേഷൻസ് എന്ന പേരിൽ ഇപ്പോൾ റിലീസ് ചെയ്യുന്നത്.

ഭാവന,ലാൽ,ആസിഫ് അലി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മദ്യപിച്ച് ലഹരിയിൽ കറങ്ങി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ഹണിബീ 1 ൻ്റെ തനിയാവർത്തനമാകുമോ ഹണിബീ 2 ഉം എന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ
ചോദ്യം.

റിലീസ് ചെയ്ത ട്രയിലറും ടീസറും കണ്ട പ്രേക്ഷകർ പറയുന്നത് ഹണീബു 2 ഉം സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാകുമെന്നാണ്.

Expected Rating - 8/10 👌


☺☺☺

Tuesday, March 21, 2017

വമ്പൻ റിലീസിനൊരുങ്ങി ബാഹുബലി 2





ആയിരത്തിലധികം തീയറ്ററുകളിൽ വമ്പൻ റിലീസിനൊരുങ്ങി ബാഹുബലി 2.
തകർപ്പൻ VFX രംഗങ്ങളും കിടിലൻ ക്ളൈമാക്സുമായി "ബാഹുബലി 2" റിലീസിനെത്തും.ഏപ്രിൽ 28 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.
പ്രഭാസ്,തമന്ന,അനുഷ്ക ഷെട്ടി,നാസർ,രമ്യാ കൃഷ്ണൻ തുടങ്ങി ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കലാസംവിധാനമൊരുക്കിയ മലയാളിയായ 'സാബു സിറിൾ' തന്നെയാണ് രണ്ടാം ഭാഗത്തിനും കലാസംവിധാനമൊരുക്കിയിരിക്കുന്നത്.
ഹൈദ്രാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ഏക്കറുകളോളം വിസ്തീർണമുള്ള സ്ഥലത്ത് പടുകൂറ്റൻ സെറ്റുകളിൽ വെച്ചായിരുന്നു ചിത്രീകരണം.
കേരളത്തിൽ വയനാട്ടിലെ ചില വനപ്രദേശങ്ങളിലും മറ്റുമായി ചിത്രീകരണത്തിൻ്റ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്തിരുന്നു.
ചിത്രത്തിൻ്റെ   vfx രംഗങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് "makuta" (മകുത)  എന്ന ലോകപ്രശസ്ത ഗ്രാഫിക് ഡിസൈനിംങ് കമ്പനിയാണ്.
ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം
ഗ്രാഫിക് ഡിസൈനിംങ് സ്റ്റുഡിയോകളി
ദിഹസങ്ങളോളം നീണ്ട പ്രയത്നത്തിതൻ്റെ ഫലമായാണ് "ബാഹുബലി 2" പിറവികൊണ്ടത്.ചിത്രത്തിനു പിന്നിൽ പതിനായിരക്കണക്കിനു ഗ്രാഫിക് ഡിസൈനിംങ് എക്സ്പെർടുമാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആയിരക്കണക്കിന് ജൂനിയർ ആർടിസ്റ്റുമാർക്ക് "കളരി" ഉൾപെടെയുള്ള ആയോധന കലകളിൽ പ്രത്യേക പരിശീലനം നൽകിയാണ് യുദ്ധരംഗങ്ങളും ക്ളൈമാക്സ് രംഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത്.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത "ലൈറ്റ് വെയ്റ്റഡ്" ആയിട്ടുള്ള മെറ്റൽസ് കൊണ്ടാണ് യുദ്ധരംഗങ്ങൾക്കുള്ള ആയുധങ്ങൾ നിർമിച്ചതെന്ന് കലാസ
വിധായകനായ "സാബു സിറിൾ" പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
കട്ടപ്പ ബാഹുബലിയെ കൊല്ലുന്നതെന്തിന് എന്ന ചോദ്യം ബാക്കിയാക്കിയാണ ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിച്ചതെന്കിൽ അതിനുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബാഹുബലിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിൻ്റെ ടീസറിന് യൂട്യൂബിൽ 5 കോടിയിലധികം വ്യൂസ് കിട്ടിക്കഴിഞ്ഞു.
ഒരുപാട് പ്രതീക്ഷകളുമായി നമുക്കും കാത്തിരിക്കാം,ഇന്ത്യൻ സിനിമാചരിത്രത്തിൽ മറ്റൊരേടായി മാറാൻ സാധ്യതയുള്ള ബാഹുബലി 2 ൻ്റെ വിസ്മയക്കാഴ്ച്ചകൾക്കായി....
Expected Rating - 10/10

Friday, March 17, 2017

മഞ്ജു വാര്യർ ചിത്രം "സൈറാബാനു" തീയറ്ററുകളിൽ

മഞ്ജുവാര്യർ ചിത്രം "സൈറാബാനു" തീയറ്ററുകളിലെത്തി.മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളിൽ ലഭിക്കുന്നത്.തികച്ചും
വ്യത്യസ്മായ ഗെറ്റപ്പിലാണ് മഞ്ജുവാര്യർ ചിത്രത്തിലെത്തുന്നത്.

Rating:- 5.5/10

Thursday, March 16, 2017

അന്കമാലി ഡയറീസിൻ്റെ "വ്യാജൻ" ടെലഗ്രാമിൽ

തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന അന്കമാലി ഡയറീസിൻ്റെ വ്യാജൻ ടെലഗ്രാമിൽ പ്രചരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം ടെലഗ്രാമിലെ  ചില ഗ്രൂപ്പുകളിലെത്തിയത്. @latestmoviesonly എന്ന
ടെലഗ്രാം ഗ്രൂപ്പിലാണ് ചിത്രം ആദ്യമെത്തിയത്.
ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത് UAE യിൽ
നിന്നാണ്.ലിൻക് ഷെയർ ചെയ്തവരും ഡൗൺ
ലോഡ് ചെയ്തവരും സൈബർസെൽ നിരീക്ഷണത്തിലാണ്.
റിലീസ് ചെയ്യുന്ന പുതിയ സിനിമകളുടെ വ്യാജൻ "ടെലഗ്രാം" ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത് ഒരു പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
വാട്സാപ്പ് പോലെ ടെലഗ്രാമിലും സൈബർസെൽ നിരീക്ഷണം ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാകുന്നത്.

Saturday, March 11, 2017

ഫുക്രിയുടെ വ്യാജൻ ഇൻ്റർനെറ്റിൽ.ചിത്രം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച 2 പേർ പോലീസ് കസ്റ്റഡിയിൽ.

ഫുക്രിയുടെ വ്യാജൻ "സിപ്പി മൂവീസ്" "മരണ മാസ്" എന്നീ സൈറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.റിലീസ് ചെയ്ത് കുറച്ചുദിവസങ്ങൾ പിന്നിട്ടപ്പോൾ വ്യാജനെത്തിയത് ചിത്രത്തിൻ്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിനാളുകൾ ചിത്രം
ഡൗൺലോഡ് ചെയ്തു.ചിത്രം വാട്സ്ആപ്പ് വഴി വ്യാപകമായി  പ്രചരിപ്പിച്ച രണ്ടു പേരെ കേരള പോലീസ് സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബർസെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മെക്സിക്കൻ അപാരത 15 കോടിയിലേക്ക്

കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി മെക്സിക്കൻ അപാരത.3 കോടി രൂപയോളം ഫസ്റ്റ് ഡേ കളക്ഷൻ നേടിയ മെക്സിക്കൻ അപാരത പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 15 കോടി കളക്ഷനിലേക്ക് എത്തുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണിത്.ചിത്രം റിലീസിനെത്തിയത് എസ്രയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.

Rating:-8.5/10