Saturday, December 31, 2016

11ലക്ഷത്തോളം രൂപയുടെ സേവനം നടത്തിയ നെടുമങ്ങാട് പോളിയിലെ NSS യൂണിറ്റ് തരംഗമായി മാറുന്നു


11ലക്ഷത്തോളം രൂപയുടെ സേവനം നടത്തിയ നെടുമങ്ങാട് പോളിയിലെ NSS യൂണിറ്റ് തരംഗമായി മാറുന്നു

നെടുമങ്ങാട്:11 ലക്ഷത്തോളം രൂപയുടെ സേവനം പുനർജനി പദ്ധതിയിലൂടെ നെടുമങ്ങാട് ഗവ: ആശുപത്രിയിൽ സപ്തദിനക്യാമ്പിൻ്റെ ഭാഗമായി നടത്തിയ നെടുമങ്ങാട് പൊളിടെക്നിക്കിലെ NSS യൂണിറ്റ് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനു തന്നെ അഭിമാനമായി മാറുന്നു.ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ സപ്തദിനക്യാമ്പിൽ പ്രധാന പ്രവർത്തന മേഖലയായി തിരഞ്ഞെടുത്തത് നെടുമങ്ങാട് ഗവ: ആശുപത്രിയായിരുന്നു.ക്യാമ്പിൻ്റെ ഭാഗമായി ആദ്യദിനം അവിടെയെത്തിയ വോളൻ്റിയർമാരെ കാത്തിരുന്നത് തികച്ചും വേദനിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു.തുരുമ്പുപിടിച്ച കസേരകളും പെയിൻ്റിളകിയ കട്ടിലുകളും അവക്കിടയിൽ പെട്ട് ബുദ്ധിമുട്ടുന്ന കുറേയധികം രോഗികളും.പ്രോഗ്രാം ഓഫീസർ ബൈജു സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ തുടർനടപടികൾ രോഗികൾക്ക് ഒരാശ്വാസമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.





വിദ്യാർത്ഥികളെ പല ഗ്രൂപ്പുകളാക്കി തിരിച്ച് ആശുപത്രിയിലെ പല വിഭാഗങ്ങളിലേക്ക് വിന്യസിക്കുകയും ഓരോ ദിവസവും അതത് ദിവസത്തെ ഡേ ഓഫീസർമാരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തുകയുമാണുണ്ടായത്.നിരവധി കട്ടിലുകളും ഡ്രിപ്പ് സ്റ്റാൻഡുകളും ഫർണീച്ചറുകളും വെൽഡ് ചെയ്ത് കേടുപാടുകൾ മാറ്റുകയും പെയിൻ്റ് ചെയ്ത് ഭംഗിയാക്കി ആശുപത്രിക്ക് തിരികെ നൽകുകയുമാണുണ്ടായത്. കൂടാതെ ആശുപത്രിയിലെ ഒരു ബിൽഡിംങ്ങിൻ്റെ മുഴുവൻ പെയിൻ്റിംങ്ങും വോളൻ്റിയർമാർ ചെയ്തുതീർത്തു.പ്രവർത്തനം വിലയിരുത്തുവാൻ ക്യാമ്പിലെത്തിയ എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ സർ വളരെ മികച്ച അഭിപ്രായമാണ് ക്യാമ്പിനെ കുറിച്ചു പറഞ്ഞത്.സംസ്ഥാനത്തിലെ ഏറ്റവും മികച്ച ക്യാമ്പാണിതെന്നാണ് ജബ്ബാർ സർ പറഞ്ഞത്.11 ലക്ഷത്തോളം രൂപയുടെ സേവനം നടത്തുവാൻ കഴിഞ്ഞു എന്നുള്ളത് Nss ക്യാമ്പിൻ്റെ ചരിത്രനേട്ടമായി വിലയിരുത്തപ്പെടുന്നു.



പുനർജനിയെ കൂടാതെ നിരവധി പ്രോഗ്രാമുകൾ ക്യാമ്പിലുണ്ടായിരുന്നു.തിരുവനന്തപുരം VSSC യിലെ ശാസ്ത്രജ്ഞന്മാരുടെ ക്ളാസും നന്ദിയോട് കൃഷിഭവനിലെ കൃഷി ഓഫീസറുടെ ക്ളാസും മൺമറഞ്ഞ് പോകുന്ന പാവകളി എന്ന കലാരൂപവും കരിയർഗുരു ചക്രപാണി സാറിൻ്റെ ക്ളാസും ക്യാമ്പിൻ്റെ ഭംഗി കൂട്ടി. നെടുമങ്ങാട് MLA ശ്രീ ദിവാകരനായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.ചെണ്ടമേളവും വോളൻ്റിയവ റാലിയും ഉദ്ഘാടന ചടങ്ങിൻ്റെ മാറ്റ് കൂട്ടി. നരവധി എക്സ് വോളൻ്റിയേഴ്സും പ്രമുഖ വ്യക്തികളും നെടുമങ്ങാട് BUPS ൽ വെച്ചു നടന്ന ക്യാമ്പിൻ്റെ ഭാഗമായി മാറി.ഡിസംബർ24 ന് ആരംഭിച്ച ക്യാമ്പ് ഡിസംബർ 26 ന് ജില്ലാ പൻചായത്ത് പ്രസിഡൻ്റ് ശ്രീ വി.കെ മധു ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തോടുകൂടി അവസാനിച്ചു. Happy New Year....Start Your New Year from here..I Promise this news will be an inspiration to do more for your society

Friday, December 9, 2016

SFI WINS KERALA COLLEGE ELECTIONS


കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ യുടെ സമ്പൂർണ്ണ ആധിപത്യം കേരളത്തിലെ കാമ്പസുകൾ പൂർണമായും ചുവപ്പണിയുന്നു തിരുവനന്തപുരം:കേരളത്തിലെ കാമ്പസുകൾ പൂർണമായും ചുവക്കുന്നു.കഴിഞ്ഞ ദിവസം നടന്ന കോളേജ് ഇലക്ഷനുകളിൽ എസ്.എഫ്.ഐ യുടെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.കെ.എസ്.യുവിൻ്റെ ഭരണത്തിലുണ്ടായിരുന്ന മന്നാനിയ കോളേജ്(പാങ്ങോട്),എസ്.എൻ കോളേജ് പാങ്ങോട്, അന്ചൽ ഗവ കോളേജ് തുടങ്ങിയ കോളേജുകളിൽ എസ്.എഫ്. ഐ ജയിച്ചു.















Wednesday, December 7, 2016

JAYALALITHA KILLED???

ജയലളിതയുടെ മരണത്തിൽ അസ്വഭാവികതയോ??
[momentsofkerala.tk]Exclusive
അമ്മയുടെ മരണത്തിൽ അസ്വഭാവികതകൾ ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ തള്ളിക്കളയാൻ കഴിയാത്ത സാഹചര്യ മാണ് നിലവിലുള്ളത്. ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ നടത്തിയ അന്വേഷണമാണ് ഇതിനടിസ്ഥാനം.അദ്ധേഹത്തിൻ്റെ വെളിപ്പെടുത്തലുകൾ പലതും AIADMK യുടെ ഉന്നതവൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ജയലളിതയുടെ സന്തദസഹചാരിയായ ശശികല പഴങ്ങളിലും മറ്റുമായി 'ലെഡ്' കലർത്തി നൽകിയെന്നും അതുവഴി സ്ളോ ഡെത്തിന് ജയലളിത വിധേയകുമെന്നുമൊക്കെയാണ് ആ വെളിപ്പെടുത്തലുകൾ...എന്തായാലും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസന്വേഷണമാരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻ "തെഹൽഖ" ലേഖകൻ ജീമോൻ ജേക്കബ്ബാണ് ഇക്കാര്യം പുറത്തുകൊണ്ട് വന്നത്. ജീമോൻ ജേക്കബ്ബിൻ്റെ പൂർണമായ ലേഖനത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക

Monday, December 5, 2016

KATTAPPANAYILE RITHIK ROSHAN

             
👌👌👌കട്ടപ്പനയിലെ ഋത്വിക്റോഷൻ മൂവീ റിവ്യൂ💐💐💐


     കട്ടപ്പനയിലെ ഋത്വിക്റോഷൻ
                     
                 
 .                    


      


അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷാ
സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ.കേരളാ ബോക്സോഫീസിൽ നാല് ദിവസം കൊണ്ട് ഏതാണ്ട് 3.15 കോടി കളക്ഷൻ നേടാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.ഫുൾടൈം കോമഡി എൻ്റർടൈനറാണ് ചിത്രം.കട്ടപ്പനക്കാരനായ
ചെറുപ്പക്കാരനും അവൻ്റെ സിനിമാസ്വപ്നങ്ങളുമാണ്
ചിത്രത്തിൻ്റെ പ്രമേയം.അമർഅക്ബർഅന്തോണിയി
ലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനാണ്
ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്.


സിനിമയുടെ പ്രമോഷൻ വീഡിയോകൾക്കും
മറ്റും പ്രേഷകർ വൻവരവേൽപ്പാണ് നൽകിയത്.
"മച്ചാനെ തപ്പടിക്കട തകിലടിക്കെട നീ" എന്ന് തുടങ്ങു
ന്ന ഗാനം യൂട്യൂബിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.പ്രയാഗാ മാർട്ടിനാണ് ചിത്രത്തിലെ നായിക.
സലിംകുമാർ,ധർമജൻ ബോൾഗാട്ടി,സിദ്ധിഖ് ഉൾപെടെ വൻതാരനിര ചിത്രത്തിലുണ്ട്.


ദിലീപും Dr.സക്കറിയ തോമസും ചേർന്നാണ് ചിത്രം
നിർമ്മിച്ചിരിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും
ബിബിൻജോർജുമാണ് തിരക്കഥ ഒരുക്ചക്കിയിരി
ക്കുന്നത്.ചിത്രതിൻ്റെ പ്രദർശനങ്ങൾ ഹൗസ്ഫുൾ ആയി തുടരുകയാണ്.അമർ അക്ബർ അന്തോണി
യേക്കാൾ കളക്ഷൻ നേടാൻ കഴിയുന്ന ചിത്രമായിരി
ക്കും ഋത്വിക് റോഷനെന്ന് ചിത്രത്തിൻ്റെ അണിയറ
പ്രവർത്തകർ പറയുന്നു.

Saturday, December 3, 2016

VOTE FOR YOUR FAVOURITE STAR


Vote For your favourite Star

(momentsofkerala.tk)Online Poll 2016(momentsofkerala.tk)


👌👌👌👌👌തികച്ചും സത്യസന്ധമായി momentsofkerala സംഘടിപ്പിക്കുന്ന ഈ സർവേയിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം....ചുവടെ നിന്നും നിങ്ങൾക്കു പ്രിയപ്പെട്ട മലയാള നടൻ്റെ പേര് തിരഞ്ഞടുക്കുക..അതിനുശേഷം "സബ്മിറ്റ്" ബട്ടൺ ക്ളിക്ക് ചെയ്യുക.. 👌👌👌👌👌

◆◆◆◆ഈ വർഷം മലയാള സിനിമയിലെ മികച്ച നടൻ ആരാകുംം??◆◆◆◆


👍👍👍സബ്മിറ്റ് ബട്ടണിൽ ക്ളിക്ക് ചെയ്ത ശേഷം വോട്ടിംങ് പൂർത്തിയാക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക{Click Here}



                   VOTE FOR YOUR FAVOURITE STARS