Saturday, December 31, 2016

11ലക്ഷത്തോളം രൂപയുടെ സേവനം നടത്തിയ നെടുമങ്ങാട് പോളിയിലെ NSS യൂണിറ്റ് തരംഗമായി മാറുന്നു


11ലക്ഷത്തോളം രൂപയുടെ സേവനം നടത്തിയ നെടുമങ്ങാട് പോളിയിലെ NSS യൂണിറ്റ് തരംഗമായി മാറുന്നു

നെടുമങ്ങാട്:11 ലക്ഷത്തോളം രൂപയുടെ സേവനം പുനർജനി പദ്ധതിയിലൂടെ നെടുമങ്ങാട് ഗവ: ആശുപത്രിയിൽ സപ്തദിനക്യാമ്പിൻ്റെ ഭാഗമായി നടത്തിയ നെടുമങ്ങാട് പൊളിടെക്നിക്കിലെ NSS യൂണിറ്റ് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനു തന്നെ അഭിമാനമായി മാറുന്നു.ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ സപ്തദിനക്യാമ്പിൽ പ്രധാന പ്രവർത്തന മേഖലയായി തിരഞ്ഞെടുത്തത് നെടുമങ്ങാട് ഗവ: ആശുപത്രിയായിരുന്നു.ക്യാമ്പിൻ്റെ ഭാഗമായി ആദ്യദിനം അവിടെയെത്തിയ വോളൻ്റിയർമാരെ കാത്തിരുന്നത് തികച്ചും വേദനിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു.തുരുമ്പുപിടിച്ച കസേരകളും പെയിൻ്റിളകിയ കട്ടിലുകളും അവക്കിടയിൽ പെട്ട് ബുദ്ധിമുട്ടുന്ന കുറേയധികം രോഗികളും.പ്രോഗ്രാം ഓഫീസർ ബൈജു സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ തുടർനടപടികൾ രോഗികൾക്ക് ഒരാശ്വാസമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.





വിദ്യാർത്ഥികളെ പല ഗ്രൂപ്പുകളാക്കി തിരിച്ച് ആശുപത്രിയിലെ പല വിഭാഗങ്ങളിലേക്ക് വിന്യസിക്കുകയും ഓരോ ദിവസവും അതത് ദിവസത്തെ ഡേ ഓഫീസർമാരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തുകയുമാണുണ്ടായത്.നിരവധി കട്ടിലുകളും ഡ്രിപ്പ് സ്റ്റാൻഡുകളും ഫർണീച്ചറുകളും വെൽഡ് ചെയ്ത് കേടുപാടുകൾ മാറ്റുകയും പെയിൻ്റ് ചെയ്ത് ഭംഗിയാക്കി ആശുപത്രിക്ക് തിരികെ നൽകുകയുമാണുണ്ടായത്. കൂടാതെ ആശുപത്രിയിലെ ഒരു ബിൽഡിംങ്ങിൻ്റെ മുഴുവൻ പെയിൻ്റിംങ്ങും വോളൻ്റിയർമാർ ചെയ്തുതീർത്തു.പ്രവർത്തനം വിലയിരുത്തുവാൻ ക്യാമ്പിലെത്തിയ എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ സർ വളരെ മികച്ച അഭിപ്രായമാണ് ക്യാമ്പിനെ കുറിച്ചു പറഞ്ഞത്.സംസ്ഥാനത്തിലെ ഏറ്റവും മികച്ച ക്യാമ്പാണിതെന്നാണ് ജബ്ബാർ സർ പറഞ്ഞത്.11 ലക്ഷത്തോളം രൂപയുടെ സേവനം നടത്തുവാൻ കഴിഞ്ഞു എന്നുള്ളത് Nss ക്യാമ്പിൻ്റെ ചരിത്രനേട്ടമായി വിലയിരുത്തപ്പെടുന്നു.



പുനർജനിയെ കൂടാതെ നിരവധി പ്രോഗ്രാമുകൾ ക്യാമ്പിലുണ്ടായിരുന്നു.തിരുവനന്തപുരം VSSC യിലെ ശാസ്ത്രജ്ഞന്മാരുടെ ക്ളാസും നന്ദിയോട് കൃഷിഭവനിലെ കൃഷി ഓഫീസറുടെ ക്ളാസും മൺമറഞ്ഞ് പോകുന്ന പാവകളി എന്ന കലാരൂപവും കരിയർഗുരു ചക്രപാണി സാറിൻ്റെ ക്ളാസും ക്യാമ്പിൻ്റെ ഭംഗി കൂട്ടി. നെടുമങ്ങാട് MLA ശ്രീ ദിവാകരനായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.ചെണ്ടമേളവും വോളൻ്റിയവ റാലിയും ഉദ്ഘാടന ചടങ്ങിൻ്റെ മാറ്റ് കൂട്ടി. നരവധി എക്സ് വോളൻ്റിയേഴ്സും പ്രമുഖ വ്യക്തികളും നെടുമങ്ങാട് BUPS ൽ വെച്ചു നടന്ന ക്യാമ്പിൻ്റെ ഭാഗമായി മാറി.ഡിസംബർ24 ന് ആരംഭിച്ച ക്യാമ്പ് ഡിസംബർ 26 ന് ജില്ലാ പൻചായത്ത് പ്രസിഡൻ്റ് ശ്രീ വി.കെ മധു ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തോടുകൂടി അവസാനിച്ചു. Happy New Year....Start Your New Year from here..I Promise this news will be an inspiration to do more for your society

Friday, December 9, 2016

SFI WINS KERALA COLLEGE ELECTIONS


കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ യുടെ സമ്പൂർണ്ണ ആധിപത്യം കേരളത്തിലെ കാമ്പസുകൾ പൂർണമായും ചുവപ്പണിയുന്നു തിരുവനന്തപുരം:കേരളത്തിലെ കാമ്പസുകൾ പൂർണമായും ചുവക്കുന്നു.കഴിഞ്ഞ ദിവസം നടന്ന കോളേജ് ഇലക്ഷനുകളിൽ എസ്.എഫ്.ഐ യുടെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.കെ.എസ്.യുവിൻ്റെ ഭരണത്തിലുണ്ടായിരുന്ന മന്നാനിയ കോളേജ്(പാങ്ങോട്),എസ്.എൻ കോളേജ് പാങ്ങോട്, അന്ചൽ ഗവ കോളേജ് തുടങ്ങിയ കോളേജുകളിൽ എസ്.എഫ്. ഐ ജയിച്ചു.















Wednesday, December 7, 2016

JAYALALITHA KILLED???

ജയലളിതയുടെ മരണത്തിൽ അസ്വഭാവികതയോ??
[momentsofkerala.tk]Exclusive
അമ്മയുടെ മരണത്തിൽ അസ്വഭാവികതകൾ ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ തള്ളിക്കളയാൻ കഴിയാത്ത സാഹചര്യ മാണ് നിലവിലുള്ളത്. ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ നടത്തിയ അന്വേഷണമാണ് ഇതിനടിസ്ഥാനം.അദ്ധേഹത്തിൻ്റെ വെളിപ്പെടുത്തലുകൾ പലതും AIADMK യുടെ ഉന്നതവൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ജയലളിതയുടെ സന്തദസഹചാരിയായ ശശികല പഴങ്ങളിലും മറ്റുമായി 'ലെഡ്' കലർത്തി നൽകിയെന്നും അതുവഴി സ്ളോ ഡെത്തിന് ജയലളിത വിധേയകുമെന്നുമൊക്കെയാണ് ആ വെളിപ്പെടുത്തലുകൾ...എന്തായാലും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസന്വേഷണമാരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻ "തെഹൽഖ" ലേഖകൻ ജീമോൻ ജേക്കബ്ബാണ് ഇക്കാര്യം പുറത്തുകൊണ്ട് വന്നത്. ജീമോൻ ജേക്കബ്ബിൻ്റെ പൂർണമായ ലേഖനത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക

Monday, December 5, 2016

KATTAPPANAYILE RITHIK ROSHAN

             
👌👌👌കട്ടപ്പനയിലെ ഋത്വിക്റോഷൻ മൂവീ റിവ്യൂ💐💐💐


     കട്ടപ്പനയിലെ ഋത്വിക്റോഷൻ
                     
                 
 .                    


      


അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷാ
സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ.കേരളാ ബോക്സോഫീസിൽ നാല് ദിവസം കൊണ്ട് ഏതാണ്ട് 3.15 കോടി കളക്ഷൻ നേടാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.ഫുൾടൈം കോമഡി എൻ്റർടൈനറാണ് ചിത്രം.കട്ടപ്പനക്കാരനായ
ചെറുപ്പക്കാരനും അവൻ്റെ സിനിമാസ്വപ്നങ്ങളുമാണ്
ചിത്രത്തിൻ്റെ പ്രമേയം.അമർഅക്ബർഅന്തോണിയി
ലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനാണ്
ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്.


സിനിമയുടെ പ്രമോഷൻ വീഡിയോകൾക്കും
മറ്റും പ്രേഷകർ വൻവരവേൽപ്പാണ് നൽകിയത്.
"മച്ചാനെ തപ്പടിക്കട തകിലടിക്കെട നീ" എന്ന് തുടങ്ങു
ന്ന ഗാനം യൂട്യൂബിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.പ്രയാഗാ മാർട്ടിനാണ് ചിത്രത്തിലെ നായിക.
സലിംകുമാർ,ധർമജൻ ബോൾഗാട്ടി,സിദ്ധിഖ് ഉൾപെടെ വൻതാരനിര ചിത്രത്തിലുണ്ട്.


ദിലീപും Dr.സക്കറിയ തോമസും ചേർന്നാണ് ചിത്രം
നിർമ്മിച്ചിരിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും
ബിബിൻജോർജുമാണ് തിരക്കഥ ഒരുക്ചക്കിയിരി
ക്കുന്നത്.ചിത്രതിൻ്റെ പ്രദർശനങ്ങൾ ഹൗസ്ഫുൾ ആയി തുടരുകയാണ്.അമർ അക്ബർ അന്തോണി
യേക്കാൾ കളക്ഷൻ നേടാൻ കഴിയുന്ന ചിത്രമായിരി
ക്കും ഋത്വിക് റോഷനെന്ന് ചിത്രത്തിൻ്റെ അണിയറ
പ്രവർത്തകർ പറയുന്നു.

Saturday, December 3, 2016

VOTE FOR YOUR FAVOURITE STAR


Vote For your favourite Star

(momentsofkerala.tk)Online Poll 2016(momentsofkerala.tk)


👌👌👌👌👌തികച്ചും സത്യസന്ധമായി momentsofkerala സംഘടിപ്പിക്കുന്ന ഈ സർവേയിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം....ചുവടെ നിന്നും നിങ്ങൾക്കു പ്രിയപ്പെട്ട മലയാള നടൻ്റെ പേര് തിരഞ്ഞടുക്കുക..അതിനുശേഷം "സബ്മിറ്റ്" ബട്ടൺ ക്ളിക്ക് ചെയ്യുക.. 👌👌👌👌👌

◆◆◆◆ഈ വർഷം മലയാള സിനിമയിലെ മികച്ച നടൻ ആരാകുംം??◆◆◆◆


👍👍👍സബ്മിറ്റ് ബട്ടണിൽ ക്ളിക്ക് ചെയ്ത ശേഷം വോട്ടിംങ് പൂർത്തിയാക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക{Click Here}



                   VOTE FOR YOUR FAVOURITE STARS


             
  



  











Tuesday, November 29, 2016

STRIKE BY A COMMEN MAN


23000₹ രൂപയുടെ നോട്ടുകൾ കത്തിച്ചുകൊണ്ട് മോദിക്കെതിരെ പ്രതിഷേധവുമായി കടയ്ക്കൽ സ്വദേശി "യഹിയ"


കടയ്ക്കൽ:മുക്കുന്നം RMS തട്ടുകടയുടമ യഹിയ(നാട്ടുകാരുടെ സ്വന്തം പാവാടയുപ്പാപ്പ)     23000 രൂപയുടെനോട്ടുകൾ കത്തിച്ചുകൊണ്ട്         മോദിക്കെതിരെ പ്രതിഷേധവുമായിയെത്തിയത്. തൻ്റെ തലയിലെ പകുതിയോളം മുടി നീക്കം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ "മൊദിയെ അധികാരക്കസേരയിൽ നിന്നും താഴെയിറക്കും വെരെ തലയിലെ മുടി പകുതി വരെ മുറിച്ച്കൊണ്ടുള്ള പ്രതിഷേധം തുടരും" തികച്ചും സാധാരണക്കാരനായ യഹിയ തൻ്റെ ആകെ സമ്പാദ്യമായ 23000 രൂപ മാറുവാനായി രണ്ടു ദിവസം ബാന് ൻകിലേക്ക് പോയി.പക്ഷേ സഹകരണ ബാൻകിൽ മാത്രം അക്കൗണ്ടുള്ള യഹിയക്ക് അതിനു കഴിഞ്ഞില്ല.ഇതാണ് അദ്ദേഹത്തെ പഴയ നോട്ടുകൾ കത്തിക്കാൻ പ്രേരിപ്പിച്ചത്.
ദേശീയമാധ്യമങ്ങളായ ഡെക്കാൻക്രോണിക്കിൾ
ഉൾപെടെ സാധാരണക്കാരൻ്റെ വ്യത്യസ്തമായ
ഈ പ്രതിഷേധത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





കടയ്ക്കൽ എന്നസ്ഥലനാമത്തിന് തലകുനിക്കാനറിയാത്തവരുടെ കലാപവാസന എന്ന് ചരിത്രത്തിലൊരു അർത്ഥമുണ്ട്. സർ സി പിയ്ക്കെതിരെ പൊരുതി ഏതാനും ദിവസത്തേയ്ക്കെങ്കിലും സ്വന്തം രാജ്യവും ഭരണകൂടവും സ്ഥാപിച്ച ഫ്രാങ്കോ രാഘവന്‍പിള്ളയുടെയും ബീഡി വേലുവിന്റെയും കാളിയമ്പിയുടെയും നാടാണിത്. കടയ്ക്കല്‍ ചന്തയിലെ അന്യായമായ കരംപിരിവിനെതിരെ ഉശിരുള്ള ചെറുപ്പക്കാർ ആരംഭിച്ച സമാന്തര ചന്തയാണ് കടയ്ക്കൽ വിപ്ലവമായും സ്വതന്ത്രരാജ്യമായുമൊക്കെ വളർന്നത്. ആ മണ്ണിൽ ജനിച്ചു വളർന്ന യഹിയ എന്ന ദരിദ്രനായ ഒരെഴുപത്തിമൂന്നുകാരൻ നരേന്ദ്രമോദിയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം ചരിത്രം  വർത്തമാനത്തിലേയ്ക്കെറിയുന്ന തീക്കനലാവുന്നതു സ്വാഭാവികം. ചങ്കൂറ്റമിരമ്പുന്ന മണ്ണിന്റെ വളർത്തു ഗുണം.

കൊല്ലം ജില്ലയിലെ കടയ്ക്കൽ – തൊളിക്കുഴി റോഡിൽ മുക്കുന്നം എന്ന കൊച്ചു പ്രദേശത്താണ് യഹിയയുടെ ആർഎംഎസ് എന്ന ചായക്കട. നവംബർ എട്ടിനു രാത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു പിൻവലിക്കപ്പെടുമ്പോൾ ചായക്കടയിൽ നിന്നു സമ്പാദിച്ച പത്തിരുപത്തിമൂവായിരം രൂപയുണ്ടായിരുന്നു അദ്ദേഹത്തിന്റെ പക്കൽ. പണം മാറാൻ രണ്ടുദിവസം ക്യൂവിൽ. രണ്ടാം ദിവസം രക്തത്തിൽ പഞ്ചസാര കുറഞ്ഞ് ക്യൂവിൽ തളർന്നു വീണു. നാട്ടുകാരെടുത്ത് ആശുപത്രിയിലാക്കി.

തിരികെ വന്ന് കോഴിയെ പൊരിക്കുന്ന അടുപ്പിലിട്ട് ആ നോട്ടുകൾ യഹിയ കത്തിച്ചു കളഞ്ഞു. നേരെ ബാർബർ ഷോപ്പിൽ ചെന്ന് കഷണ്ടിത്തലയിൽ അവശേഷിക്കുന്ന മുടി പാതി വടിച്ചു കളഞ്ഞു. മോഡിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്നു മാത്രമേ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളുവെന്നൊരു ശപഥവുമെടുത്തു, ഈ വയോവൃദ്ധൻ. അഷ്റഫ് കടയ്ക്കൽ എന്ന യൂണിവേഴ്സിറ്റി അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ശപഥം പുറംലോകമറിഞ്ഞതും നാരദാ ന്യൂസ് വാർത്താതാരത്തെ തേടിയെത്തിയതും.

പൊലീസിനോടുള്ള പ്രതിഷേധമായി മാക്സിയുടുത്തു ജീവിതം…

rms-thattukada-5ഈ പോരാളിയെത്തേടി മുക്കുന്നത്തെ ചായക്കടയിലെത്തിയപ്പോൾ സമയം ഉച്ച. അടുപ്പിലിരുന്നു തിളയ്ക്കുന്ന പാത്രങ്ങളിലൊന്നിൽ മീനും മറ്റൊന്നിൽ കോഴിയും. രണ്ടു മിനിറ്റിനകം കഥാനായകനെത്തി. പോക്കറ്റുള്ള മാക്സിയാണു വേഷം. കാക്കിയുടെ അധികാരത്തിളപ്പിനോടുള്ള പ്രതിഷേധമാണ്   യഹിയയുടെ ഉടുതുണി.

പണ്ടൊരു എസ്ഐ, യഹിയയെ കാക്കിയുടെ കരുത്തറിയിച്ചു. യജമാനനെ കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് മുണ്ടിന്റെ മടക്കിക്കുത്തഴിച്ചില്ല എന്നതായിരുന്നു കുറ്റം. അന്നുപേക്ഷിച്ചതാണ് മുണ്ട്. പകരം മാക്സിയാക്കിയൊരു തിരിച്ചടി.  പോലീസുകാരനോ ഡിജിപിയോ, എംഎൽഎയോ മന്ത്രിയോ മുന്നിലെത്തിയാലും വേഷത്തെക്കുറിച്ച് യഹിയയ്ക്കു വേവലാതിയില്ല. നാടും പോലീസും ഭാര്യയും മക്കളും അംഗീകരിച്ച വേഷം. അടുത്തകാലത്ത് മകൾ വാങ്ങി നൽകിയ പുതിയ മാക്സിയും അഭിമാനത്തോടെ അദ്ദേഹം ഞങ്ങൾക്കു കാണിച്ചു തന്നു.

മരുഭൂമിയിലെ നെരിപ്പോടിൽ ഉരുകിയുറച്ച നട്ടെല്ല്

പതിനെട്ടുകൊല്ലം ഗൾഫിലായിരുന്നു. ആടുമേയ്ക്കലും ഒട്ടകത്തെ വളർത്തലുമായിരുന്നു ജോലി. കുളിക്കാതെയും പല്ലുതേയ്ക്കാതെയും ഷേവു ചെയ്യാതെയും ജീവിച്ചത് തുടർച്ചയായ മൂന്നു വർഷം. പിക്കപ്പു വാനിൽ എത്തിക്കുന്നത് മേയ്ക്കാൻ കിട്ടിയ 300 ആടുകൾക്കു കഷ്ടിച്ചു വേണ്ട വെള്ളം. കുളിക്കാനോ പല്ലുതേയ്ക്കാനോ അതിൽനിന്നൊരു തുള്ളി എടുക്കുന്നത് അറബി കണ്ടാൽ അടിച്ചു പുറം പൊളിക്കും.

ആടു ജീവിതത്തിൽ ബെന്യാമിൻ പരിചയപ്പെടുത്തിയ ഒരു കഥാപാത്രമുണ്ട്. ജടപിടിച്ച മുടിയും വയറോളം താഴ്ന്നു വളർന്ന താടിരോമങ്ങളും മുഷിഞ്ഞതിലും മുഷിഞ്ഞ അറബിവസ്ത്രവും ധരിച്ച, അടുത്തു ചെല്ലാൻ കഴിയാത്തവിധം മുശടു നാറ്റമുളള മനുഷ്യൻ. അതുപോലൊരാളാണ് ഞങ്ങളുടെ മുന്നിൽ ജീവിതത്തിന്റെ പുസ്തകം തുറന്നിട്ടത്.

പതിനെട്ടു മക്കളായിരുന്നു മുഹമ്മദു കണ്ണ്, ആഷിയ ദമ്പതിമാർക്ക്. പരമദരിദ്രമായ ബാല്യം പോത്തു വളർത്തിയും കൂലിപ്പണിയെടുത്തുമാണ് പിന്നിട്ടത്. സ്കൂളിൽപോകാനോ എഴുത്തും വായനയും പഠിക്കാനോ അവസരം കിട്ടാത്ത ബാല്യവും കൌമാരവും.

ആർഎംഎസ് തട്ടുകട… നേരിന്റെ രുചി.. നേരുള്ള പാചകം…

വ്യത്യസ്തമാണ് ഈ തട്ടുകടയിലെ  രീതികൾ. ആ വ്യത്യസ്തത രുചിക്കാൻ അന്യനാട്ടിൽനിന്നുപോലും ആളെത്തുന്നുണ്ടെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. ഊണിന് പത്തുരൂപയേ ഉള്ളൂ. പത്തുരൂപയ്ക്കു ഒരു പ്ലേറ്റ് കപ്പ. അരപ്ലേറ്റ് കോഴിക്കറി നാൽപതു രൂപ. അറുപതു രൂപയ്ക്ക് മൃഷ്ടാന്നം കഴിക്കാം. കഴിക്കാനെത്തുന്നവർ ഓർമ്മിക്കുക, രണ്ടാമതു വാങ്ങുന്ന ചോറ് ബാക്കിവെച്ചാൽ 25 രൂപ ഫൈനടയ്ക്കേണ്ടി വരും.

അഞ്ചു ചിക്കൻ വാങ്ങിയാൽ ഒരു ചിക്കൻ ഫ്രീ. പത്തു ദോശ വാങ്ങിയാൽ അഞ്ചെണ്ണം ഫ്രീ. ദോശയ്ക്ക് നാലു രൂപ. ചായയ്ക്ക് അഞ്ചു രൂപ.

ഒരു ദിവസം ഉപയോഗിക്കുന്ന എണ്ണ പിറ്റേന്ന് ഉപയോഗിക്കില്ല. ഉപയോഗിച്ച എണ്ണ ഒരു കന്നാസിൽ നിറച്ചു വച്ചിരിക്കുന്നത് ഞങ്ങൾക്കു കാണിച്ചുതന്നു. അപരിചിതർക്കോ മറ്റു ഹോട്ടലുകാർക്കോ അതു വിൽക്കില്ലെന്നും നിർബന്ധം. റബ്ബർ ഷീറ്റു പുകയ്ക്കാൻ വിറകുകത്തിക്കുമ്പോൾ അതിലൊഴിക്കാൻ വാങ്ങിക്കൊണ്ടുപോകുന്ന സ്ഥിരം കസ്റ്റമറുണ്ട്. അവർക്കേ എണ്ണ വിൽക്കൂ. വേറെ ആർക്കെങ്കിലും കൊടുത്താൽ അവരിതു പാചകത്തിനുപയോഗിക്കില്ലെന്ന് എന്താണുറപ്പ്?

പത്തുവർഷമായി ചായക്കടയാണ്. നാലു വീൽ വണ്ടിയിൽ തുടങ്ങിയ തട്ടുകട ഇപ്പോൾ ആർഎംഎസ് ഹോട്ടലായി. നോട്ടു പിൻവലിക്കലിനു മുമ്പ് ദിവസം അമ്പതു കിലോ ചിക്കൻ വിറ്റുപോകുമായിരുന്നു. ഇപ്പോഴത് പതിനഞ്ചു കിലോ ആയി ചുരുങ്ങി.

പാചകത്തിനും വിൽപനയ്ക്കും യഹിയ സ്റ്റൈൽ

കോഴിയൊക്കെ പൊരിക്കുന്നതിനും തനതു രീതിയുണ്ട്. മഞ്ഞൾ പുരട്ടി വച്ചിരിക്കുന്ന വലിയ കഷണങ്ങൾ ഉച്ചയ്ക്ക് മുളകുവെള്ളത്തിൽ പുഴുങ്ങിയെടുക്കും. മസാല തേച്ച് അഞ്ചുമണി വരെ വച്ചിരിക്കും. മസാലയ്ക്ക് പൊടികളൊന്നും ഉപയോഗിക്കില്ല. വിശ്വാസമുളള കടയിൽ നിന്ന് പിരിയൻ മുളകും വറ്റൽമുളകും ഒരു മാസത്തേയ്ക്കുളളത് രൊക്കം കാശുകൊടുത്ത് എടുക്കും. വറുക്കുന്നതും പൊടിപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. പിരിയൻ മുളക് ചതച്ചു ചാക്കിൽ നിറച്ചു വെച്ചിരിക്കുന്നത് ഞങ്ങൾക്കു കാണിച്ചു തന്നു. ഇപ്പോ വിശ്വാസമായോ എന്നൊരു നോട്ടവും.

വിലക്കുറിവിനൊക്കെ ന്യായവും കാരണങ്ങളും പറഞ്ഞു തരും. ഒരു ലിറ്റർ പാല് ഒരുമിച്ചു ചായയൊഴിച്ചാൽ പതിനാലു ചായയ്ക്കു തികയും. അറച്ചറച്ച് ഒഴിച്ചാൽ ഒമ്പതു ചായയേ വരൂവത്രേ. ഊണിന് ചിക്കനും കപ്പയും മാത്രമാണ് കറി. അച്ചാറോ തൈരോ സൌകര്യം പോലെ ഏതെങ്കിലും ഒരു സൈഡ് ഡിഷും ഉണ്ടാകും. അതു മുൻകൂട്ടി പറയാനാവില്ല. ശനിയാഴ്ച വൈകുന്നേരം പത്തിരിയും ചിക്കൻ ഫ്രൈയും സ്പെഷ്യൽ. വിളിച്ചിട്ടു ചെല്ലാൻ ക്ഷണം.

പണം സാമ്പാദിക്കണമെന്ന ചിന്തയോ ആർത്തിയോ യഹിയയ്ക്കില്ല. ചെലവു കഴിഞ്ഞ് അഞ്ഞൂറു രൂപ കിട്ടണം. അതു കിട്ടിയാൽ ബാക്കി ഫ്രീയാണ്. സ്ഥിരം ക്വാട്ട കഴിക്കാൻ കടയുടമ രംഗം വിടും. ബാക്കിയുള്ള ഭക്ഷണം ആവശ്യക്കാർക്ക് ഉപയോഗിക്കാം. ചിക്കൻ ഫ്രൈയൊക്കെ സ്വയം ഉണ്ടാക്കേണ്ടി വരുമെന്നേയുള്ളൂ.

ഇരുട്ടടികളുടെ രാത്രികൾ… വിലകെട്ടുപോയ അധ്വാനം…


യഹിയക്ക് ജീവിതത്തിൽ ഒരു തത്ത്വശാസ്ത്രമേയുളളൂ. ആരുടെയും മുന്നിൽ കൈനീട്ടാതെ, മരിക്കുന്നതുവരെ അധ്വാനിച്ചു ജീവിക്കണം. ആരോടും പരാതിയില്ലാതെ, ഈ മനുഷ്യൻ സ്വന്തം അധ്വാനം ആസ്വദിച്ചു ജീവിക്കുകയാണ്. ആ ജീവിതത്തിൽ  അടുപ്പിച്ചടുപ്പിച്ചു രണ്ട് ഇരുട്ടടികൾ…

ഒരു ദിവസം അർദ്ധരാത്രി ആർഎംഎസ് തട്ടുകടയിൽ നിന്നു കോഴി പൊരിച്ചതു കഴിക്കാൻ കാറിൽ രണ്ടുപേരെത്തി. മൃഷ്ടാന്നം കഴിച്ചു കൈയും കഴുകിയ ശേഷം അവരിലൊരാൾ യഹിയയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. മറ്റേയാൾ കടയിലിരുന്ന പത്തയ്യായിരം രൂപ കവർന്നെടുത്തു. പാതിരാത്രി നിലവിളിച്ചാൽ ആരു കേൾക്കാൻ.

അങ്ങനെയൊരു ദുരനുഭവം ഉണ്ടായശേഷം പണം കടയിൽ സൂക്ഷിക്കാറില്ല. വിചിത്രമായ വഴികളിൽ അദ്ദേഹം പണം ഒളിപ്പിച്ചു. ചിലേടത്തു കുഴിച്ചിട്ടു. ചില സ്ഥലത്ത് ചുരുട്ടിക്കൂട്ടി ഒളിച്ചു വെച്ചു. അതിൽ പലതും ചിതലെടുത്തു പോയി. ബാക്കി വന്ന പണമാണ് ഇരുപത്തി മൂവായിരം രൂപ.

ആ പണമാണ് മറ്റൊരു രാത്രി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രി വിലകെട്ട കടലാസു കഷണങ്ങളാക്കിയത്. എല്ലു മുറിയെ പണിയെടുത്ത്, കവർച്ചക്കാരെ ഭയന്ന് പലേടത്തായി സ്വരുക്കൂട്ടി വച്ച പണം ഒറ്റരാത്രി കൊണ്ടു കള്ളപ്പണമായി.

തന്റേടത്തോടെ ജീവിച്ച ഈ മനുഷ്യൻ തന്റേടത്തോടെ തീരുമാനവുമെടുത്തു. മടക്കിക്കുത്തഴിക്കാൻ ആജ്ഞാപിച്ച പോലീസുകാരനു മുന്നിലൂടെ മാക്സിയുടുത്തു ജീവിച്ചു കാണിച്ചുകൊടുത്തവന്റെ പ്രതിഷേധത്തിൽ പത്തിരുപത്തിമൂവായിരം രൂപ ചാരമായി. മോദിയെ ജനം പടിയിറക്കുന്നതുവരെ കഷണ്ടിത്തലയുടെ പകുതി ഭാഗത്തു മുടി വളർന്നാൽ മതിയെന്നും തീരുമാനിച്ചു.

രാജ്യം ഭരിക്കുന്നവരെ  “പോടാ പുല്ലേ”യെന്നു ജീവിതം കൊണ്ടു വെല്ലുവിളിക്കാൻ ഏറെപ്പേർക്കു കഴിയണമെന്നില്ല....

Thursday, November 24, 2016

VIDYASAMUNNATHI SCHOLARSHIP

വിദ്യാസമുന്നതി സ്കോളർഷിപ്പ് 2016
കേരളസർക്കാർ മുന്നാക്കസമുദായ കോർപറേഷൻ
2016-2017 വർഷത്തേക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
മുന്നോക്കസമുദായത്തിലെ പിന്നോനോക്കവിഭാഗക്കാരായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.ഹൈസ്കൂൾതലം മുതലാണ് സ്കോളർഷിപ്പ് ലഭ്യമാകുന്നത്.
അപേക്ഷയോടൊപ്പം ചേർക്കേണ്ടവ,
1)വരുമാനസർട്ടിഭിക്കറ്റ്
2)വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സർട്ടിഭിക്കറ്റ്
3)SSLC,+2 സർട്ടിഫിക്കറ്റ്
4)മറ്റ് അനുബന്ധ രേഖകൾ


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

Wednesday, November 23, 2016

KARNAN

300 കോടി രൂപ മുതൽമുടക്കിൽ കർണ്ണനെത്തുന്നു...
പൃഥ്വിരാജ് ചിത്രം 'കർണൻ' അടുത്തവർഷം ബോക്സോഫീസിലെത്തും.മലയാളത്തിലെ റെക്കോർഡുകൾ തിരുത്തിയെഴുതാൻ സാധ്യതയുള്ള സിനിമയായി 'കർണൻ' വിലയിരുത്തപ്പെടുന്നു.ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ നിരവധി താരങ്ങൾ ഉണ്ടാകുമെന്നു വിലയിരുത്തതപ്പെടുന്നു.
പുലിമുരുകൻ സൃഷ്ടിച്ച കളക്ഷൻ റെക്കോർഡുകൾ തകർക്കാൻ കെൽപുള്ള സിനിമയായി 'കർണൻ' വിലയിരുത്തപ്പെടുന്നു.തമിഴ്,തെലുന്ക്,ഹിന്ദി,മലയാളം,ഇംഗ്ളീഷ് ഉൾപെടെയുള്ള ഭാഷകളിൽ ചിത്രമെത്തുന്നു.കർണൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.ഏകേദശം 200 ലധികം ടെക്നീഷ്യന്മാരെ ഉപയോഗിച്ചാണ് പ്രമോഷൻ വർക്കുകൾ ചെയ്യുന്നത്.

Tuesday, November 22, 2016

SCHOLARSHIP FOR WOMEN HEADED FAMILY

സ്ത്രീകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി സ്കോളർഷിപ്പ്
തിരുവനന്തപുരം:സ്ത്രീകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി സ്കോളർഷിപ്പ്.
കേരളസർക്കാർ സാമൂഹികനീതി വകുപ്പാണ്സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.സമൂഹത്തിലെ പാവപ്പട്ടവരും പാർശ്വവൽകരിക്കപ്പട്ടവരുമായ ജനവിഭാഗത്തിനൻ്റെ ഉന്നമനത്തിനായാണ്ഈ സ്കീം നടപ്പിലാക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി www.sjd.kerala.gov.in സന്ദർശിക്കുക.

Monday, November 21, 2016

 സ്കൂൾജീപ്പും പ്രൈവറ്റ് ബസുംകൂട്ടിമുട്ടി.
         വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
കുമ്മിൾ:കുമ്മിൾ സ്കൂളിലെ വിദ്യാർത്ഥികൾ യാത്രചെയ്ത ജീപ്പും 'രാജരാജേശ്വരി' എന്ന പ്രൈവറ്റ് ബസും കൂട്ടിയിടിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ബസ് ഡ്രൈവർക്കെതിരെ കടയ്ക്കൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.



Monday, October 31, 2016

          പുലിമുരുകൻ 80 കോടിയിലേക്ക്!!!
പുലിമുരുകൻ 80 കോടി കളക്ഷൻ നേടി മുന്നേറുന്നു.മോഹൻലാലിൻെ്‌റ മറ്റൊരു ചിത്രമായ ഒപ്പവും മികച്ച പ്രതികരണം നേടി മുന്നേറുന്നു.

മൊമൻ്സ് ഓഫ് കേരള എക്സ്ക്ളുസീവ്

Tuesday, October 25, 2016

മലയാള സിനിമയിൽ കമ്യൂണിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം തിരിച്ചുവരുന്നു.നിവിൻപോളി നായകനാകുന്ന "സഖാവ്" എന്ന ചിത്രവും "മെക്സിക്കൻ അപാരത" എന്ന ടോവിനോ ചിത്രവുമാണ് ഇത്തരത്തിൽ വെള്ളിത്തിരയിലെത്തുന്നത്.

Wednesday, October 19, 2016

                 പുലിമുരുകൻ  ഗാനങ്ങൾ
  PULIMURUGAN  FULL SONGS DOWNLOAD
          PULIMURUGAN SONG LYRICS
Song 1 Kadaniyum Kalchilambe.(song lyric)
             കാടണിയും കാൽചിലമ്പേ..
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...
കാട്ടുഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
കനവു നിറച്ചേ...ഞാനെൻ ചിറകു നനച്ചേ...
കളിയിലൊളിച്ചേ...ഞാനീ കാടാകെ....
ഏ ഹേയ്...ഏ ഹേയ്...

കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...
കാട്ടുഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
മാനം മുട്ടും മാമരക്കാടും ആരും കാണാ
താഴ്വരത്തോടും
കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം
പെണ്ണേ
കുന്നിറങ്ങും ചെമ്മുകിൽച്ചോപ്പും
അന്തിക്കെത്തും മഞ്ഞും തണുപ്പും
ഓമനകൾ കുടിലിലിവിടെ കിളിയേ....
കാന്താരിച്ചുവപ്പല്ലേ..കാട്ടാറിൻ ചിരിയല്ലേ...
മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ
പൊന്മാനാവണു നീ
തിരകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ...
ഉടലിതുണർന്നേ പീലിക്കാവായി...
ഏ ഹേയ്...ഏ ഹേയ്...

കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...
കാട്ടുഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
ഏയ്...കാറണിയും ആടിക്കറുപ്പിൽ
ആടുകേറാ മാമലമേട്ടിൽ
തേനെടുത്തു് കരളിന്നിലയിൽ തന്നതല്ലേ നീയെൻ
പൊന്നേ...
മാരിയമ്മൻ കോവിലിലിന്നേ...
വേലക്കാലം വന്നു കഴിഞ്ഞേ...
ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ...
തെമ്മാടിപ്പുലി പോലെ...എങ്ങോട്ടു് പായണു
കാറ്റേ...
മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ കണ്ടാൽ
മിണ്ടല്ലേ..
മനസ്സു നിറഞ്ഞേ...പുഴയിൽ അലകളുലഞ്ഞേ...
മഴയിലലിഞ്ഞേ...നീ ഈ രാവാകെ.....

കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...
കാട്ടുഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
കനവു നിറച്ചേ...ഞാനെൻ ചിറകു നനച്ചേ...
കളിയിലൊളിച്ചേ...ഞാനീ കാടാകെ....


പുലിമുരുകൻ ഗാനങ്ങൾ download ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക

            ലാലേട്ടൻ  അഭിനയിച്ച സിനിമകൾ
         FULL  LIST  OF  LALETTAN MOVIES
325-Oppam
324-Pulimurukan
323-Kanal
322-Loham
321-Lailaa o lailaa
320-Ennum eppozhum
319-Mythri
318-Rasam
317-Peruchazhi
316-Mr.Fraud
315-Koothara
314-Jilla
313-DRISHYAM
312-Geethanjali
311-Ladies and gentleman
310- Redwine
309- lokpal
308- karmayodha
307-Run Babby Run
306-SPIRIT
305-Grandmaster
304-Tezz
303-Casanovva
302-Arabiyum Ottakavum P Madhavan Nairum
301-Snehaveedu
300-Pranayam
299-China Town
298-Chrisitian Brothers
297-Kandahar
296-Shikkar
295-Oru Naal Varum
294-Alexander the Great
293-Janakan
292-Ividam Swargamanu
291-Angel John
290-Unnaipoloruvan
289-Bhramaram
288-Bhagavan
287-Sagar alias jacky reloaded
286-Red Chillies
285-Aakshagopur am
284-Pakal Nakshatrangal
283-Twenty 20
282-Kurukshetra
281-Madambi
280-Mizhikal Sakshi
279-Innathe Chinthavishayam
278-College Kumaran
277-Flash
276-Rock n Roll
275-Paradeshi
274-Aag
273-Alibhai
272-Hallo
271-Chotta Mumbai
270-Baba Kalyani
269-Photographe r
268-Mahasamudra m
267-Keerthi Chakra
266-Vadakkumnat han
265-Rasathanthr am
264-Kilukam Kilukilukkam
263-Thanmathra
262-Naran
261-Udayon
260-Chandrolsav am
259-Udayananu Tharam
258-Maampazhakk aalam
257-Natturajavu
256-Love(Hey Taxi)
255-Wanted
254-Vismayathum bathu
253-Vamanapuram Bus Route
252-Hariharan Pillai Happiyanu
251-Balettan
250-Kilichundan Mambazham
249-Mr.Brahmach ari
248-Popcorn
247-Chathuranga m
246-Thandavam
245-Onnaman
244-Company
243-Praja
242-achaneyanen ikkishtam
241-Ravanaprabh u
240-Unnathangal il
239-Kakkakuyil
238-Devadoothan
237-Sradha
236-Life Is Beautiful
235-Narasimham
234-Vanaprastha m
233-Olympian Antony Adam
232-Usthad
231-Ayal Kadha Ezhuthukayanu
230-Rakthasaksh ikal Zindabad
229-summer In Bethlehem
228-Hari Krishnans
227-Kanmadam
226-Aaram Thampuran
225-Guru
224-Chandralekh a
223-Oru Yathra Mozhi
222-Varnapakitt u
221-Iruvar
220-The Prince
219-Kalapani
218-Agnidevan
217-Manthrikam
216-Thacholi Varghese Chekavar
215-Spadikam
214-Nirnayam
213-Minnaram
212-Pakshe
211-Pingami
210-Thenmavin Kombathu
209-Pavithram
208-Gandheevam
207-Manichitrat hazhu
206-Kalippattom
205-Chenkol
204-Gandharvam
203-Mayamayoora m
202-Butterflies
201-Devasuram
200-Midhunam
199-Vietnam Colony
198-Nadodi
197-Sooryagayat hri
196-Advaitham
195-Yodha
194-Rajashilpi
193-Aham
192-Kamaladalam
191-Sadayam
190-Abhimanyu
189-Kizhakkunar um Pakshi
188-Gopuravasal ile
187-Ulladakkam
186-Kilukkam
185-Uncle Bun
184-Vishnulokam
183-Vasthuhara
182-Bharatham
181-Dhanam
180-Lalsalam
179-Appu
178-Indrajalam
177-Arhatha
176-Thazhvaram
175-Kadathanada n Ambadi
174-Mukham
173-His Highness Abdulla
172-No 20 Madras Mail
171-Akkare Akkare Akkare
170-Aai Auto
169-Dasaradham
168-Adhipan
167-Vandanam
166-Kireedom
165-Peruvannapu rathe Viseshangal
164-Naaduvazhik al
163-Varavelppu
162-Season
161-Douthyam
160-Lal Americayil
159-Ulsava Pittennu
158-Chithram
157-Vellanakalu de Naadu
156-Aryan
155-Manu Uncle
154-Moonnam Mura
153-Anuragi
152-Pattanaprav esam
151-Padamudra
150-Orkkappurat hu
149-Ayitham
148-Mukunthetta Sumitha Vilikkunnu
147-Ivide Ellavarkkum Sukham
146-Mizhiyorang alil
145-Nadodikkatt u
144-Cheppu
143-Vazhiyoraka zhchakal
142-Kaiyethum Doorathu
141-Thoovanathu mbikal
140-Unnikale Oru Katha Parayam
139-Bhoomiyile Rajakkanmar
138-Irupatham Noottandu
137-Sarvakalasa la
136-Adimakal Udamakal
135-Amruthamgam aya
134-January Ororma
133-Adiverukal
132-Sanmanassul lavarkku Samadanam
131-Manassiloru Manimuthu
130-Padayani
129-Ente Entethumathram
128-Thalavattam
127-Geetham
126-Sukhamo Devi
125-Namukku Parkkan Munthiri Thoppukal
124-Sobharaj
123-Onnu Muthal Poojyam Vare
122-Yuvajanotsa vam
121-Doore Doore Oru Koodukoottam
120-Rajavinte Makan
119-Nimishangal
118-Gandhinagar Second Street
117-Mizhineerpo vukal
116-Kaveri
115-Iniyum Kurukshethram
114-Poomukhappa diyil Ninneyum Kathu
113-Neram Pularumbol
112-Hello My Dear Wrong Number
111-T P Balagopalan M A
110-Kunjattakil ikal
109-Revathikkor u Pavakkutty
108-Vaartha
107-Ninnishtam Ennishtam
106-Desadanakki li Karayarilla
105-Abhayam Thedi
104-Kariyilakka ttupole
103-Panchagni
102-Mazhapeyunn u Madhalam Kottunnu
101-Oppam Oppathinoppam
100-Pappan Priyappetta Pappan
99-Kandu Kandarinju
98-Ezhu Muthal Onmpathu Vare
97-Rangam
96-Pathamudayam
95-Edanilangal
94-Uyarum Njan Nadake
93-Karimpin Poovinakkare
92-Boeing Boeing
91-Azhiyatha Bhandhangal
90-Adhyayam Onnu Muthal
89-Jeevante Jeevan
88-Koodum Thedi
87-Angadikkappu rathu
86-Parayanum Vayya Parayathirikkan um Vayya
85-Guruji Oru Vakku
84-Vasanthasena
83-Mulamoottil Adima
82-Anubandham
81-Onnanam Kunnil Oradi Kunnil
80-Njan Piranna Nattil
79-Nayakan
78-Aram + Aram = Kinnaram
77-Ormikkan Omanikkan
76-Nokkethadoor athu Kannum Nattu
75-Avidatheppol e Evideyum
74-Oru Kochu Swapnam
73-Pinnilavu
72-Adiyozhukkuk al
71-Uyarangalil
70-Ariyatha Veedhikal
69-Aduthaduthu
68-Sreekrishna Parunthu
67-Itha Innu Muthal
66-Kilikonchal
65-Thirakal
64-Manasariyath e
63-Kurissu Yudham
62-Ivide Thudangunnu
61-Vetta
60-Alkoottathil Thaniye
59-Lekshmana Rekha
58-Pavam Poornima
57-Poochakkoru Mookkuthi
56-Kaliyil Alpam Karyam
55-Unaroo
54-Athirathram
53-Appunni
52-Vanitha Police
51-Swanthamevid e Bhandhamevide
50-Onnanu Nammal
49-Akkare
48-Ente Mamattikuttiyam makku
47-Nanayam
46-Oru Mukham Pala Mukham
45-Changatham
44-Asthram
43-Kattathe Kilikoodu
42-Aattakkalasa m
41-Iniyenkilum
40-Engane Nee Marakkum
39-Chakravalam Chuvannappol
38-Adhipathyam
37-Thavalam
36-Sandhyakku Virinja Poovu
35-Marakkillori kkalum
34-Sesham Kazhchayil
33-Arabikadal
32-Himavahini
31-Kuyiline Thedi
30-Kolakomban
29-Naseema
28-Gurudakshina
27-Bhookambam
26-Ente Katha
25-Hello Madras Girl
24-Visa
23-Aa divasam
22-Njanonnu Parayatte
21-Ente Mohangal Poovaninju
20-Sindhoorasan dhyakku Mounam
19-Enthino Pookkunna Pookkal
18-Akrosam
17-Kaliyamardan am
16-Sree Ayyappanum Vavarum
15-Enikkum Oru Divasam
14-Padayottam
13-Kelkkatha Sabdam
12-Madrasile Mon
11-FootBall
10-Ahimsa
9-Oothikkachiya Ponnu
8-Dhruvasangama m
7-Thenum Vayambum
6-Attimari
5-Dhanya
4-Thakilukottam puram
3-Sanchari
2-Manjil Virinja Pookkal
1-Thiranottam

Thirty Six yearsssss...... ..!!!! we salute you Lalettaaa❤
lal✌

പുലിമുരുകൻ 50 കോടിയിലേക്ക്


Sunday, October 16, 2016

പുലിമുരുകൻ first week collection report.

Friday, October 7, 2016

PULIMURUGAN 2016 REVIEW

        PULIMURUGAN  REVIEW                           പിള്ളേരേ ആഘോഷം തുടങ്ങിക്കോ..!!
നല്ല കിടിലൻ പടം....ഈ ദിവസത്തെ അല്ല...ഈ വർഷത്തെ അല്ല.....എക്കാലത്തെയും വലിയ വിജയം നേടാൻ പോകുന്ന പടമായിരിക്കും *പുലിമുരുകൻ*!!
മലയാള സിനിമ ഇന്നേവരെ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച ആക്ഷൻ.....കിടിലൻ ക്യാമറ....കിടിലൻ ബിജിഎം...കിടിലൻ എഡിറ്റിംഗ്....പടം മൊത്തത്തിൽ കിടിലം....പിന്നെ ലാലേട്ടന്റെ കാര്യം പറയണ്ടല്ലോ ....ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല...
ഫാന്സിനെപോലെ തന്നെ കുടുംബപ്രേക്ഷകർക്കും ഇഷ്ടപെടും ഈ പുലിമുരുകനെ....
നന്ദി വൈശാഖ് ...നന്ദി ടോമിച്ചൻ മുളകുപാടം ....സിനിമയിൽ പ്രവർത്തിച്ച എല്ലാവര്ക്കും മോഹൻലാൽ ഫാൻസ്‌ ക്ലബ്ബിന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു ഒപ്പം അഭിനന്ദനങ്ങളും
Rating: 4/5മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത കുറച്ച്
കാഴ്ചകൾ ഇന്നു കണ്ടു...
ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാൻ പറ്റുന്ന
കുറേയധികം കിടിലൻ രംഗങ്ങൾ...
തീയറ്റർ പൂരപ്പറമ്പാക്കാൻ കെൽപ്പുള്ള
കൊല മാസ് രംഗങ്ങൾ...
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന കുറേയധികം
രംഗങ്ങൾ..
ബാക്ക്ഗ്രൗണ്ട് സ്കോറൊക്കെ,
ട്രെയ്ലറിൽ കണ്ടതൊന്നുമല്ല...
കിടിലോൽ കിടിലമാണ്...
ലാലേട്ടൻ ഒരു അത്ഭുത പ്രതിഭാസമാണെന്ന
തിന്റെ ഏറ്റവും പുതിയ ഉദാഹരണം...
പുലിമുരുകന്റെ ചെറുപ്പം
അവതരിപ്പിച്ച പയ്യൻ അന്യായം...
ലാലേട്ടന്റെ intro... ഹൊ!!
കൊലമാസ് രോമാഞ്ചം...
ഈയൊരൊറ്റ ചിത്രത്തിലൂടെ
വൈശാഖ് മലയാളത്തിലെ ബ്രഹ്മാണ്ട
സംവിധായകനായിരിക്കുകയാണ്..
കേരളം മുഴുവൻ പുലി വേട്ട ആരംഭിച്ചു കഴിഞ്ഞു...
പൂരപ്പറമ്പു പോലെ നിറഞ്ഞു കവിഞ്ഞ
തീയറ്ററുകളിൽ ആഘോഷങ്ങൾ ആരംഭിച്ചു
കഴിഞ്ഞു...
ആ ആഘോഷങ്ങളുടെ ഭാഗമാകുവാൻ ഓരോ
പ്രേക്ഷകനും തീയറ്ററിലേക്ക് പോന്നോളൂ...
ലാലേട്ടന്റെ അതിശക്തമായ തിരിച്ചുവരവിനെ
കുറിച്ച് ഒന്നേ പറയാനുള്ളു...
പുലി പതുങ്ങിയത് ഒളിക്കാനല്ല...ദേ ഇതു പോലെ
കുതിക്കാനാണ്....
പിള്ളേരേ ആഘോഷം തുടങ്ങിക്കോ..!!
നല്ല കിടിലൻ പടം....ഈ ദിവസത്തെ അല്ല...ഈ വർഷത്തെ അല്ല.....എക്കാലത്തെയും വലിയ വിജയം നേടാൻ പോകുന്ന പടമായിരിക്കും പുലിമുരുകൻ!!
മലയാള സിനിമ ഇന്നേവരെ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച ആക്ഷൻ.....കിടിലൻ ക്യാമറ....കിടിലൻ ബിജിഎം...കിടിലൻ എഡിറ്റിംഗ്....പടം മൊത്തത്തിൽ കിടിലം....പിന്നെ ലാലേട്ടന്റെ കാര്യം പറയണ്ടല്ലോ ....ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല...
ഫാന്സിനെപോലെ തന്നെ കുടുംബപ്രേക്ഷകർക്കും ഇഷ്ടപെടും ഈ പുലിമുരുകനെ....
നന്ദി വൈശാഖ് ...നന്ദി #വേൽ_മുരുകാ_ഹാരോ
#പുലി_മുരുകാ_ഹാരോ_ഹ
#മാസ്സും_ക്ലാസും കൂടി ചേർന്ന
#പുലി_മുരുകന്റെ #വിസ്മയം കാണാൻ
കാത്തു നിൽക്കുന്ന എല്ലാ #ചങ്കുകൾക്കും
#ശുഭ_ദിനം
    

Sunday, October 2, 2016

PULIMURUGAN MOVIE REVIEW,RELEASING STATUS,BOX OFFICE COLLECTION 2016

     PULIMURGAN MOVIE REVIEW 2016 പുലിമുരുഗൻ *ഒക്ടോബർ 7 ന് റിലീസ് 

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പുലിമുരുഗൻ ഒക്ടോബർ 7ന് കേരളത്തിൽ റിലീസ് ചെയ്യുന്നു.                                    








                              ലാലേട്ടനൊപ്പം കമാലിനി   മുഖർജി,നമിത,ജഗപതി ബാബു,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ ഒരു വമ്പൻ താരനിര ചിത്രത്തിലുണ്ട്.വലിയ പ്രതീക്ഷ കളുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
                25 കോടി മുതൽ മുടക്കിൽ                  തോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തിരക്കഥ ഉദയകൃഷ്ണയും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.പീറ്റർ ഹെയ്നാണ് ആക്ഷൻ രംഗങ്ങൾ അണിയിച്ചൊരുക്കുന്നത്.
മുളക്പാടം പ്രൊഡക്ഷൻെറ ബാനറിലാണ് ചിറിലീസിനെത്തുന്നത്.
Click below to enter the official page of Pulimurugan in facebook.

Sunday, September 25, 2016

                       ഒപ്പം കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോ?
                           


Wednesday, September 21, 2016